ജീവാനന്ദം പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി; ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ്.കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയർ എടുക്കുന്നത് പോലെയാണ് സംഭവിച്ചത്.

ആന്വറ്റി മാതൃകയില്‍ നടത്തുന്ന പദ്ധതിയില്‍ ഇഷ്ടമുള്ളവർ ചേർന്നാല്‍ മതി.അതിന്‍റെ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.മാധ്യമങ്ങള്‍ തെറ്റായ വാർത്തകളാണ് നല്‍കിയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു

സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കി മുന്നോട്ട് പോകുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി,ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകള്‍ നിയന്ത്രിക്കും
ആരോഗ്യ മേഖലയില്‍ മാത്രം 617 കോടി കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്.

3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരം.എന്നാല്‍ ഇതുവരെ 2.8 ശതമാനം ആണ് കടമെടുത്തിട്ടുള്ളത്.ബാക്കി പണം കടം എടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...