കേരളത്തിലെ വിമാനത്താവളങ്ങളിൽ അടക്കം ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഇമെയിൽ സന്ദേശം. ബാംഗ്ലൂർ വിമാനത്താവളത്തിൽ ആണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലും അധികൃതര്‍ ജാഗ്രത നിർദേശം പുറത്തിറക്കി. ചെന്നൈ വിമാനത്താവളങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിലും ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം.വിമാനത്താവളത്തിന്റെ പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കി. ബാംഗ്ലൂര്‍ വിമാനത്താവളത്തിലാണ് ഇമെയിൽ സന്ദേശമെത്തിയതെന്നും കേരളത്തിലെ വിമാനത്താവളത്തിലും ആക്രമണം നടത്തുമെന്ന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ സ്വീകരിച്ചതെന്നും തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. അതേസമയം തിരുവനന്തപുരം വിമാനത്താവളം എന്ന് പ്രത്യേകം സന്ദേശത്തിൽ പരാമര്‍ശിക്കുന്നില്ല

