ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് മൂന്നര പവന്‍ മാലകവര്‍ന്ന കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു

ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവന്‍ മാലകവര്‍ന്ന കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു.കോയമ്പത്തൂർ ശൗരിപാളയത്തെ ശ്മശാനത്തിലാണ് സംഭവം.ജൂണ്‍ ആറിന് മരിച്ച നാഗരാജിന്റെ മൃതദേഹത്തില്‍ നിന്നാണ് സ്വര്‍ണമാല അഴിച്ചുമാറ്റിയത്.ജൂണ്‍ 19-ന് ബന്ധുക്കള്‍ ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തില്‍പോയപ്പോളാണ് മൃതദേഹം മറവുചെയ്തഭാഗത്ത് മണ്ണുമാറ്റിയതായി കണ്ടെത്തിയത്.സംശയംതോന്നിയ ബന്ധുക്കള്‍ ശ്മശാനപരിസരത്ത് രാത്രിയില്‍ തങ്ങിയിരുന്ന കാര്‍ത്തികേയനെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയുംചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സുഹൃത്തുക്കളായ ശക്തിവേല്‍, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുത്തതായും കടയില്‍ മാലവിറ്റതായും പറഞ്ഞെന്നു ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ ഇവര്‍ പീളമേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തു. മര്‍ദിച്ചെന്ന മണികണ്ഠന്റെ പരാതിയില്‍ നാഗരാജിന്റെ ബന്ധുക്കളായ മൂന്നാളുകളുടെ പേരില്‍ കേസെടുത്തു.

Leave a Reply

spot_img

Related articles

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ രണ്ടാം ഉപവകുപ്പ്...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടാണ് റിപ്പോർട്ട് നൽകിയത്. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ...

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...