തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.16, 15, 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ജീവ-നൊടുക്കാൻ ശ്രമിച്ചത്. രണ്ടുപേർ തിരുവന-ന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് കു-ട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്.ഉടൻ കുട്ടികളെ ആശുപത്രികളിൽ പ്രവേശി-പ്പിച്ചു. മെഡിക്കൽ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടിക-ളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധി-കാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ല എന്നുമാണ് കുട്ടികളുടെ പരാതി.

