ബംഗളൂരുവിൽ കനത്ത മഴ; മൂന്നു മരണം

ബംഗളൂരുവിലെ കനത്ത മഴയിൽ മൂന്നു മരണം, 500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് തുടങ്ങിയ ശക്തമായ മഴ ബാംഗ്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയിൽ റിപ്പോർട്ട് ചെയ്ത മൂന്നു മരണങ്ങളിൽ രണ്ടെണ്ണം ഷോക്കേറ്റാണ്. വ്യവസായ സ്ഥാപനങ്ങളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി. എച്ച് എസ് ആർ ലേഔട്ട്, കൊറമംഗല, ബി ടി എം ലേഔട്ട്, മരത്തഹള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇവിടങ്ങളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ സിന്ദൂർ, ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാക്കിസ്‌താനെ ഒറ്റപ്പെടുത്തുകയും...

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തമ്മാണിക്ക്...

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി നീതി ലഭിക്കുവാൻ പദ്ധതി

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന...

ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന

ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന.ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോർട്ടുകൾ....