ദില്ലിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ദില്ലിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായി. സംഭവത്തെ തുടർന്ന് സ്കൂളുകളിൽ ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി.

ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്.

സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു.

ഭീഷണിയെ തുടർന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങി.

ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു എന്നാണ് അറിയുന്നത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...