പ്രസ് സ്റ്റിക്കർ പതിച്ച വാഹനത്തില്‍ നിന്നും ലഹരി മരുന്നുകള്‍ കണ്ടെത്തി.സംഭവത്തില്‍ വിദ്യാര്‍ത്ഥികളായ മൂന്നംഗ സംഘം പിടിയില്‍.ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എംഡിഎംഎയുമാണ് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്. പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്സീന്, തിരുനെല്‍വേലി സ്വദേശികളായ ആന്റണി നവൂണ്, കെവിന് ഡേവിഡ് എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം ബൈപ്പാസില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാറിന്റെ മുന്‍ ഗ്ലാസില്‍ പ്രസ് സ്റ്റിക്കറും പിന്നില്‍ വിജിലന്‍സ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു.

