2025-ലെ രസതന്ത്ര നൊബേൽ മൂന്ന് പേർക്ക്.സു-സുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഗി എന്നിവരാണ് പുരസ്കാര ജേതാക്കൾ. മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളുടെ വികസനത്തി-നാണ് പുരസ്കാരം ലഭിച്ചത്.ഈ മൂന്ന് ജേതാക്കളും ഒരു പുതിയ തരം തന്മാത്രാ ഘടന വികസിപ്പിച്ചെടുത്തുവെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പറഞ്ഞു. ‘ അവർ നിർമി-ച്ച ഈ ഘടനകളിൽ (മെറ്റൽ-ഓർഗാനിക് ഫ്രെയിം-വർക്കുകൾ) തന്മാത്രകൾക്ക് അകത്തേക്കും പുറ-ത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വലിയ അറകളു-ണ്ട്. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം ശേഖരി-ക്കാനും, വെള്ളത്തിൽ നിന്ന് മലിനീകാരികളെ വേർതിരിച്ചെടുക്കാനും, കാർബൺ ഡൈ ഓക്-സൈഡ് പിടിച്ചെടുക്കാനും, ഹൈഡ്രജൻ സംഭരിക്കാ-നും ഗവേഷകർ ഇവ ഉപയോഗിച്ചിട്ടുണ്ട്.

