പുതുച്ചേരിയിലെ റെയിൻബോ സിറ്റിയില്‍ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് അയച്ചു.ജെജെ നഗറില്‍ നിന്നുള്ള ആദി എന്നയാളെയാണ് വെട്ടേറ്റ നിലയില്‍ രക്ഷപ്പെടുത്തിയത്.ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തീവ്രമായ അന്വേഷണം നടത്തിവരികയാണ്. പട്ടാപ്പകലുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.ഡിഐജി സത്യസുന്ദരവും എസ്‌എസ്പി നര ചൈതന്യയും കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി. അതേ പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.