തൃശ്ശൂര്‍ ജില്ലാ തദ്ദേശ അദാലത്ത് നാളെമന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്തംബര്‍ 9) രാവിലെ 9.30 ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി വിശിഷ്ടാതിഥിയാകും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാകും. എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

അദാലത്തില്‍ പരിഗണിക്കുന്നതിനായി 1151 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയ പരാതികളില്‍ അദാലത്ത് സ്ഥലത്തുതന്നെ അപേക്ഷകര്‍ക്ക് സേവനം ലഭ്യമാക്കും. മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കാനും അവസരം ലഭിക്കും. നിലവില്‍ ഓണ്‍ലൈനായി പരാതികള്‍ നല്‍കിയവര്‍ക്കും പുതുതായി പരാതി നല്‍കാന്‍ എത്തുന്നവര്‍ക്കും വെവ്വേറെ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്ന ആറ് ഉപജില്ലാ സമിതികള്‍ക്കായി ആറ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ-സംസ്ഥാന സമിതികള്‍ക്കായി പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിക്കും.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...