തൃശൂര്‍ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഉന്നയിച്ചത് ഒരു ഇടതുപക്ഷ എംഎല്‍എയാണ് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സിപിഐ അന്നേ വിമര്‍ശനം ഉന്നയിച്ചതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിന്റെ പിന്നില്‍ ഒരു ഗൂഢനീക്കം ഉണ്ട്.
ഇത് അന്വേഷിക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്-സിപിഎം ചര്‍ച്ച എന്ന കാഴ്ചപ്പാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.