തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥി, കെ. മുരളീധരൻ മത്സരിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ വടകരയിൽ നിന്ന് വിജയിച്ച കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും.
തൃശ്ശൂരിലെ സിറ്റിംഗ് എംപിയായ ടി.എൻ പ്രതാപന് നിയമസഭാ സീറ്റ് നൽകും.
വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വടകരയിലേക്ക് മത്സരിക്കാൻ എത്തും.
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും.
നിസ്സാരനായ തന്നെ വളർത്തിയത് കോൺഗ്രസ് പാർട്ടിയാണെന്നും, പാർട്ടി എന്തുപറഞ്ഞാലും താൻ അനുസരിക്കുമെന്നും ടി. എൻ പ്രതാപന്റെ പ്രതികരണം.
തൃശ്ശൂരിൽ ആരു മത്സരിച്ചാലും താൻ ഒപ്പം ഉണ്ടാകുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. ചുവരെഴുതിയതും, പോസ്റ്ററുകൾ ഒട്ടിച്ചതും സ്വാഭാവികമാണെന്നും പ്രതാപൻ.
കണ്ണൂരിൽ കെ. സുധാകരനും, ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കുവാൻ എത്തും.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം.
പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും: ടി എൻ പ്രതാപൻ.
തൃശൂർ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർഥിത്വത്തില്‍നിന്ന് പ്രതാപനെ മാറ്റിനിർത്തിയ സാഹചര്യത്തിലാണ് പ്രതികരണം. നിസാരനായ തന്നെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാർട്ടിയാണ് തന്‍റെ ജീവനെന്നും പ്രതാപൻ പറഞ്ഞു.
പ്രതാപന് പകരം തൃശൂരില്‍ സ്ഥാനാർഥിയായെത്തുന്നത് കെ. മുരളീധരനാണ്. മുരളീധരൻ കേരളത്തിലെ ഏറ്റവും മികച്ച നേതാവാണ്. തൃശൂരില്‍ ആര് മത്സരിച്ചാലും കൂടെയുണ്ടാകുമെന്ന് പ്രതാപൻ വ്യക്തമാക്കി.