തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കും. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തനിക്കായി തൃശൂരില്‍ എത്തിയില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
തൃശൂരില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണ്.
എന്നും കോണ്‍ഗ്രസിന്‍റെ സാദാ പ്രവര്‍ത്തകനായിരിക്കും. എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ദുഃഖമില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയില്‍നിന്നെങ്കില്‍ ജയിച്ചേനെ
വടകരയില്‍ മല്‍സരിച്ചെങ്കില്‍ താന്‍ ജയിച്ചേനെ. കുരുതികൊടുക്കാന്‍ ഞാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. പത്മജ പാര്‍ട്ടിയില്‍നിന്ന് പോകുന്നു; ഇവിടെ എന്തോ മല മറിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുത്തു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത സ്ഥലമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.