രണ്ടര കോടിയുടെ പണം അടക്കം ഹണി ട്രാപ്പിലെ പ്രതികളെ പിടികൂടി തൃശ്ശൂർ വെസ്റ്റ് പോലീസ്

രണ്ടര കോടിയുടെ പണം അടക്കം ഹണി ട്രാപ്പിലെ പ്രതികളെ പിടികൂടി തൃശ്ശൂർ വെസ്റ്റ് പോലീസ്.കൊല്ലം സ്വദേശികളായ ഷമി എന്നറിയപ്പെടുന്ന ഫബി, സുഹൃത്ത് ടോജൻ എന്നിവരാണ് അറസ്റ്റിൽ ആയത്. തൃശ്ശൂർ സ്വദേശിയായ വ്യാപാരിയെ കുടുക്കിയത് 2020 മുതൽ. ഭീഷണിയിൽ കുടുങ്ങി വ്യാപാരി നൽകിയത് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും സ്വത്തുക്കൾ.

2020ൽ അവിചാരിതമായി വെച്ച് പരിചയപ്പെട്ട ഷമി വ്യാപാരിയിൽ നിന്നും പഠനാവശ്യത്തിനായാണ് ആദ്യം സഹായങ്ങൾ അഭ്യർത്ഥിച്ചത്. വാട്ട്സ്ആപ്പ് വഴിയായിരുന്നു സംഭാഷണങ്ങൾ സഹായം തുടർന്ന വ്യാപാരിയെ പിന്നീട് നഗ്നചിത്രങ്ങൾ കാണിച്ചും ഷമി വശീകരിക്കാൻ തുടങ്ങി. തുടർന്ന് സംഭാഷണങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യമൊക്കെ ക യിലുള്ള പണം നൽകി തുടങ്ങിയ വ്യാപാരി പിന്നീട് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും പേരുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ പൊട്ടിച്ച് നൽകുകയായിരുന്നു. ഭീഷണി തുടർന്നപ്പോൾ ഭാര്യയുടെ ആഭരണങ്ങളും പണയം വെച്ച് നൽകി. ബ്ലാക്ക് മെയിൽ വീണ്ടും തുടർന്നപ്പോൾ വ്യാപാരി തന്റെ മകനോട് സത്യങ്ങൾ തുറന്നു പറയുകയായിരുന്നു. തുടർന്ന് മകനുമൊത്താണ് തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ യുടെ നിർദ്ദേശപ്രകാരം വെസ്റ്റ് സി ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണത്തിൽ ഒടുവിലാണ് കൊല്ലം സ്വദേശിയായ സിമിയുടെ സുഹൃത്ത് ടോജനെയും പിടികൂടിയത്. ടോജന്റെ നിർദ്ദേശപ്രകാരമായിരുന്നു ബ്ലാക്ക് മെയിൽ തന്ത്രങ്ങൾ. പ്രതി ക്ഷമിയും തോജനും കൊല്ലം അഷ്ടമുടിയിൽ ദമ്പതിമാരായി ആഡംബര ജീവിതം നയിക്കുകയായിരുന്നു. പോലീസ് അന്വേഷണം മണത്തെറിഞ്ഞ പ്രതികൾ വയനാട്ടിലേക്ക് മുങ്ങുകയായിരുന്നു. വയനാട്ടിലെ ഒളിജീവിതം അവസാനിപ്പിച്ച് വീണ്ടും മുങ്ങുന്നതിനിടയിൽ അങ്കമാലിയിൽ വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പണവും അടക്കം പോലീസ് പിടികൂടി.അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.

Leave a Reply

spot_img

Related articles

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത്...

പണയസ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500...

കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ

കർണാടക കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കൊല നടത്തിയത്.ഗിരീഷിന്റെ...