‘ത്രൈവ്’ വളണ്ടിയര്‍ പരിശീലന ക്യാമ്പ്

വയനാട്: ജില്ലാ ഭരണകൂടം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്,  കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന ‘ത്രൈവ്’ (ട്രൈബല്‍ ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്ററാക്ടീവ് വെഞ്ചര്‍സ് ഫോര്‍ എക്സലന്‍സ്) ത്രിദിന വളണ്ടിയര്‍ പരിശീലന  ക്യാമ്പിന് ജില്ലയില്‍ തുടക്കമായി.

കൊയിലേരി താബോര്‍ ഹില്‍ റിവര്‍ വ്യൂ റിട്രീറ്റ് ക്യാമ്പ് സെന്ററില്‍ നടന്ന ക്യാമ്പ് അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ് ഉദ്ഘാടനം ചെയ്തു.

എം.ആര്‍.എസുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം, സമഗ്ര പിന്തുണ, പ്രോത്സാഹനം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അസിസ്റ്റന്റ് കളക്ടര്‍ വിവരിച്ചു.

ജൂണ്‍ ഒമ്പത് വരെ നടക്കുന്ന രണ്ടാംഘ് ക്യാമ്പില്‍ ജില്ലയിലെ ആറ് കോളേജുകളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് പങ്കെടുക്കുന്നത്.

സംസ്ഥാനത്തെ വിവിധ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, എം.ആര്‍.എസ് സംവിധാനം, സന്നദ്ധസേവനത്തിന്റെ പ്രാധാന്യം, ഊര് സന്ദര്‍ശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

ക്യാമ്പില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അയ്യപ്പന്‍, ത്രൈവ് സംസ്ഥാന ലീഡ് സച്ച്ദേവ് എസ് നാഥ്, പ്രോജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് അപര്‍ണ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...