കൽപ്പറ്റ: വയനാട്ടിൽ രണ്ട് പശുക്കളെ കടുവ കൊന്നു.
പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം.
കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്.
വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം.
നാട്ടുകാരുടെ പരാതിയെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു