വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ കടുവയെ കണ്ടെത്തി.
മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്.
ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തനരഹിതമായി.
തുടർന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്നാനക്കുഴി വനമേഖലയോട് ചേർന്ന പ്രദേശമാണ്.
പ്രദേശത്ത് കടുവയുടെ ശല്യമുണ്ടെന്ന് വീട്ടുടമ ശ്രീനാഥ് പ്രതികരിച്ചു.
കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം കടുവയെ മാറ്റാനുള്ള നടപടിയിലേക്ക് കടക്കും.
കിണറ്റിൽ കുടുങ്ങിയ കടുവ ഏതാണന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ട്.
ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു.