വണ്ണം കുറയാന്‍ പുതിയ വിദ്യ

ആഹാരം വളരെ സാവധാനത്തില്‍ ചവച്ചരച്ച് കഴിച്ചാല്‍ അത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ.

മാത്രമല്ല, രാത്രി കിട്ടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ചിരിക്കുകയും വേണം.

നമ്മള്‍ എങ്ങനെ ആഹാരം കഴിക്കുന്നു എന്നതാണ്, അതായത് ആഹാരം കഴിക്കുന്ന ശീലങ്ങളാണ് ശരീരവണ്ണത്തെ കൂടുതല്‍ സ്വാധീനിക്കുന്നത്.

ജപ്പാനിലെ ക്യുഷു യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍.

ഗവേഷണത്തിനായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിച്ച 60,000 ആളുകളുടെ ആരോഗ്യവിവരങ്ങളാണ് ഉപയോഗിച്ചത്.

നിശ്ചിത ഇടവേളകളില്‍ ഹെല്‍ത്ത് ചെക്ക്അപ് നടത്തിയവരായിരുന്നു ഇവര്‍.

വളരെ ധൃതിയിലാണോ വളരെ പതുക്കെയാണ് സാധാരണഗതിയില്‍ എടുക്കുന്ന സമയം കൊണ്ടാണോ ഭക്ഷണം കഴിച്ചിരുന്നത് എന്ന കാര്യമെല്ലാം ചെക്ക് അപ് സമയത്ത് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.

വളരെ പതുക്കെ ആഹാരം കഴിച്ചവര്‍ക്കായിരുന്നു കൂടുതല്‍ ആരോഗ്യവും വണ്ണക്കുറവും.

Leave a Reply

spot_img

Related articles

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...