ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; ആറ് പേർ മരിച്ചു

ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

ചിൽക്കലൂരിപേട്ട മണ്ഡലത്തിലെ പശുമാറിനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് സ്വകാര്യ ട്രാവൽസിൻ്റെ ബസും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ബപട്‌ല ജില്ലയിലെ നിലയപാലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്.

കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (9), ബസ് ഡ്രൈവർ ആൻജി, ടിപ്പർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ഹരി സിങ് എന്നിവരാണ് മരിച്ചത്. എന്നാൽ മരിച്ചവരിൽ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

സംഭവം അറിഞ്ഞയുടനെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു.

പരിക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

ബസിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബപട്‌ല ജില്ലയിലെ നിലയപാലം മണ്ഡലത്തിൽ നിന്ന് തിങ്കളാഴ്ച വോട്ട് ചെയ്ത് ഹൈദരാബാദിലേക്ക് മടങ്ങുന്നവരായിരുന്നു ബസ്സിലെ യാത്രക്കാർ.

ബസിന് തീപിടിച്ച ഉടൻ യാത്രക്കാർ ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടി. എന്നാൽ, പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇവരാണ് അപകടത്തിൽ പെട്ടത്.

Leave a Reply

spot_img

Related articles

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...

സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര...

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...