ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരുര്‍ സതീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടി ആറു ചാക്കുകള്‍ ആയി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകള്‍ തല്‍ക്കാലം പ്രദര്‍ശിപ്പിക്കുന്നില്ലെന്നും തിരീര്‍ സതീഷ് പറഞ്ഞു.കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റിയാണ് പിരിച്ചു വിടേണ്ടത്.ഇതുവരെ കൊണ്ടുവന്ന ഒമ്പത് ചാക്കില്‍ മൂന്ന് ചാക്ക് ജില്ലാ ട്രഷറര്‍ മൂന്നുപേര്‍ക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധര്‍മ്മരാജന്‍ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകള്‍ ഓഫീസില്‍ നിന്ന് കൊണ്ടുപോയത്.ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, സുജേഷ് സേനന്‍ എന്നിവരാണ് എല്ലാ കള്ളപ്പണ ഇടപാടുകള്‍ക്കും നേതൃത്വം കൊടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയി. ഒരുമാസത്തിനുശേഷം ആയിരുന്നു ഇത് നടന്നത്. ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറിന്റെ കാറിലായിരുന്നു ഒന്നരക്കോടി കൊണ്ടുപോയത്. ഹരിയും സുജേഷ് സേനനും ഒപ്പം ഉണ്ടായിരുന്നു.ഈ പണം ആരെല്ലാം ചേര്‍ന്ന് വീതം വെച്ചു എന്ന് പോലീസ് അന്വേഷിക്കണം. മൂന്ന് കെട്ട് ചാക്കില്‍ നേരത്തെ പണം കൊണ്ടുപോയത് എവിടേക്കാണെന്നും അന്വേഷിക്കണം. ഒന്നരക്കോടി ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയത് എവിടേക്കാണെന്നും അന്വേഷിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കയ്യില്‍ ഉണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേര്‍ന്നാണ് വീതം വെച്ചതെന്നും അന്വേഷിക്കണമെന്നും തന്റെ പക്കലുള്ള എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്നും തിരൂര്‍ സതീഷ് പറഞ്ഞു.ബി.ജെ.പിക്ക് തൃശൂര്‍ ജില്ലയില്‍ 2300 ബൂത്തുകളാണുള്ളത്. ഇതില്‍ തന്നെ പാര്‍ട്ടി സജീവമായിട്ടുള്ള ബൂത്തുകള്‍ ചുരുക്കമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 10,000 രൂപയാണ് ഓരോ ബൂത്തിനും നല്‍കുന്നത്. ഇത് നല്‍കിയതിന് ശേഷം ബാക്കിവന്ന പണം എന്ത് ചെയ്തുവെന്നത് നേതൃത്വം വ്യക്തമാക്കണം. ആരൊക്കെയാണ് ഇത് വീതംവെച്ച് എടുത്തത്, എന്തിനൊക്കെ വേണ്ടിയാണ് ഈ പണം ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവരണം..ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ ഘടകത്തില്‍ നടക്കുന്നത് കള്ളത്തരമാണ്. അടിയന്തരമായി ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ഈ കള്ളപ്പണ ഇടപാട് നടത്തിയ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. കള്ളപ്പണം ഉപയോഗിക്കുകയെന്നത് രാജ്യദ്രോഹക്കുറ്റമാണ്. ഈ കുറ്റം ചെയ്ത ആളുകളെ പോലീസോ ഇ.ഡിയോ ചോദ്യം ചെയ്യുകയും ഈ പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്നും ആര്‍ക്കാണ് വീതം വെച്ചതെന്നും കൃത്യമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.