ടി കെ വിനീത് തിരുവനന്തപുരം എ ഡി എം

തിരുവനന്തപുരം ജില്ലയുടെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എ ഡി എം)  ടി കെ വിനീത്  ചുമതലയേറ്റു.  നെടുമങ്ങാട് ആർ ഡി ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 2016 ൽ കൊച്ചി മെട്രോ ലാൻ്റ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടറായിട്ടാണ് സർവ്വീസിൽ പ്രവേശിച്ചത്. കോട്ടയം എ ഡി എം, ഫോർട്ട് കൊച്ചി, തിരുവല്ല ആർ ഡി ഒ, ലാൻ്റ് റവന്യൂ അസിസ്‌റ്റ‌ൻ്റ് കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ തിരുവനന്തപുരം എ ഡി എം  സി പ്രേംജിയെ ആലപ്പുഴ ജില്ലയിലെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. പ്രേംജി ക്ക് ജീവനക്കാർ നൽകിയ യാത്രയയപ്പിൽ ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ, ഡെപ്യൂട്ടി കളക്ടർമാർ മാരായ സുധീഷ്, വിജയസേനൻ,  കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവരും  പങ്കെടുത്തു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...