ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം

2024 ലെ സംഗീത കലാനിധി പുരസ്‌കാര ജേതാവായി പ്രശസ്ത കർണാടക സംഗീതജ്ഞനായ ടി എം കൃഷ്ണയെ (തോഡൂർ മദബുസി കൃഷ്ണ) തിരഞ്ഞെടുത്തു.

കർണാടക സംഗീതത്തിനുള്ള ഓസ്‌കാറിന് തുല്യമായ ഈ പുരസ്‌കാരം ചെന്നൈയിലെ മ്യൂസിക് അക്കാദമിയാണ് നൽകുന്നത്.

48 കാരനായ കൃഷ്ണ, സ്റ്റേജിൽ ഒരു ഗായകൻ എന്ന നിലയിലും സ്റ്റേജിന് പുറത്ത് ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും പ്രശസ്തനാണ്.

മ്യൂസിക് അക്കാദമിയുടെ സംഗീത കലാ ആചാര്യ അവാർഡ് (സംഗീത അധ്യാപകർക്കുള്ള) നേടിയ ഭാഗവതുല സീതാരാമ ശർമ്മ, ചെങ്കൽപേട്ട് രംഗനാഥൻ എന്നിവരിൽ നിന്ന് സംഗീതത്തിൽ ആദ്യകാല പരിശീലനം നേടി.

പിന്നീട് ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ കൃഷ്ണൻ്റെ കഴിവിൽ ആകൃഷ്ടനായി തൻ്റെ ശിഷ്യനാക്കി.

അദ്ദേഹത്തിന് രമൺ മഗ്‌സസെ അവാർഡ് ലഭിച്ചു.

ജാതിവിരുദ്ധ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തെ ഒരു വിവാദ സംഗീതജ്ഞനാക്കി.

സംഗീത കലാ ആചാര്യ പുരസ്‌കാരത്തിന് പ്രൊഫ പാറശ്ശാല രവി (വി രവീന്ദ്രൻ നായർ), ഗീത രാജ എന്നിവരെയും ‘ടിടികെ അവാർഡിന്’ തിരുവയ്യരു ബ്രദേഴ്‌സ് (എസ് നരസിംഹൻ, എസ് വെങ്കിടേശൻ), എച്ച് കെ നരസിംഹമൂർത്തി എന്നിവരെയും മ്യൂസിക് അക്കാദമി തിരഞ്ഞെടുത്തു.

2024-ലെ സംഗീതജ്ഞൻ അവാർഡ് ഡോ മാർഗരറ്റ് ബാസ്റ്റിനും നൃത്യ കലാനിധി അവാർഡ് (നൃത്തത്തിന്) ഒന്നിലധികം ക്ലാസിക്കൽ നൃത്തരൂപങ്ങളിലെ പ്രാവീണ്യത്തിന് ഡോ.നീന പ്രസാദിനും ലഭിച്ചു.

2024 ഡിസംബർ-2025 ജനുവരിയിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാർഷിക പരിപാടികളിൽ അവാർഡ് ജേതാക്കൾക്ക് ബഹുമതികൾ സമ്മാനിക്കുന്നതാണ്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...