തുടരും ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കിരജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.ഏപ്രിൽ ഇരുപത്തിയഞ്ചിനാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തുന്നത്.കുടംബ ബന്ധങ്ങളുടെ കെട്ടുറപ്പും, അവൻ്റെ ജീവിത സ്വപ്ന ങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്.

മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.യഥാർത്ഥ ജീവിതത്തിൻ്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഇതിലെ കഥാപാത്രങ്ങൾ നാം ഓരോരുത്തരുമാണ്.വലിയ മുതൽമുടക്കിൽ, നൂറുദിവസങ്ങൾക്കു മേൽ , വ്യത്യസ്ഥമായലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു,ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ് ,ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി,ജി സുരേഷ്‌കുമാർ,ജെയ്‌സ് മോൻ , ഷോബിതിലകൻ,ഷൈജോഅടിമാലി,കൃഷ്ണപ്രഭ,റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.സംഗീതം – ജേക്‌സ് ബിജോയ്.ഛായാഗ്രഹണം – ഷാജികുമാർ.എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി. ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അവന്റിക രഞ്ജിത് കലാസംവിധാനം – ഗോകുൽ ദാസ്.മേക്കപ്പ് – പട്ടണം റഷീദ്കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്.സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

വിഷുവിനെ വരവേൽക്കാനൊരുങ്ങി മലയാളികൾ

നാളെ വിഷു.വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.നാളെ പുലർച്ചെ കണികണ്ട് ഉണർന്ന് കൈനീട്ടം വാങ്ങി വിഷു ആഘോഷങ്ങളിലേക്ക് കടക്കാനുള്ള ആവേശത്തിലാണ് കുട്ടികളും മുതിർന്നവരും.മേട മാസത്തിലാണ്...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...