ഭിന്നിശേഷി സൗഹൃദത്തിന് നന്ദിചൊല്ലാൻ കൃത്രിമക്കാലിൽ ചാഴികാടനരുകിൽ ഗീരിഷ്

പിറവം: കോട്ടയത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിൽ തോമസ് ചാഴികാടൻ നടത്തിയ പരിശ്രമങ്ങൾക്ക് നന്ദി ചൊല്ലാൻ കൃതിമക്കാലിൽ ഗീരിഷെത്തി. പിറവം മണ്ഡലത്തിൽ ഇന്നലെ നടത്തിയ പര്യടനത്തിലായിരുന്നു ഗിരീഷിന്റെ വരവും കൈനിറയെ പൂക്കൾ സമ്മാനിച്ചതും. നഗരസഭ 14-ാം വാർഡിലെ താമസക്കാരനായ കൂരാപ്പിള്ളിൽ കെ.യു ഗീരിഷിന് അർബുദം ബാധിച്ചതിനെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. കൃത്രിമക്കാലിലാണ് ഇപ്പോൾ ഗിരീഷിന്റെ സഞ്ചാരം. ഭാര്യ രശ്മിയുടെ സഹായത്തോടെ ടൗണിൽ ലോട്ടറിവിറ്റാണ് രണ്ടുമക്കളടങ്ങുന്ന കുടുംബത്തെ ഗീരിഷ് പോറ്റുന്നത്.
തോമസ് ചാഴികാടന്റെ പര്യടനമുണ്ടെന്നറിഞ്ഞതോടെ ഇന്നലെ ലോട്ടറി വിൽപ്പന ഉപേക്ഷിച്ച് കാത്തുനിൽക്കുകയായിരുന്നു ഗീരീഷ്. പര്യടനമെത്താൻ വൈകിയെങ്കിലും പരാതിയില്ലാതെ കാത്തുനിന്ന ഗിരീഷ് സാധിക്കുന്ന രീതിയിലെല്ലാം ചാഴികാടന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് മുന്നണി നേതാക്കളോട് പറഞ്ഞു.
സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗമെന്നമെന്ന നിലയിൽ കോട്ടയത്തെ ഭിന്നശേഷി സൗഹൃദമാക്കാൻ തോമസ് ചാഴികാടൻ ഏറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, അലി യാവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഹിയറിങ്ങ് ഹാൻഡിക്യാപ്ഡ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചാഴികാടന്റെ പരിശ്രമങ്ങൾ. മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാരെയും കണ്ടെത്തുന്നതിനായി 12 ക്യാപുകളാണ് മണ്ഡലത്തിൽ നടത്തിയത്. മണ്ഡലത്തിലെ 1412 ഭിന്നശേഷിക്കാർക്കു സഹായഉപകരണങ്ങൾ സൗജന്യമായി നൽകി.
ഭിന്നശേഷി സൗഹൃദമണ്ഡലമാക്കുന്നതിനായി നടത്തിയ പരിശ്രമങ്ങൾ ഏറെ സംതൃപ്തി സമ്മാനിച്ച പ്രവർത്തനമാണെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...