സ്വർണവിലയിൽ വമ്പൻ ഇടിവ്

ആഭരണപ്രേമികൾക്കിതാ സന്തോഷ വാർത്ത. ഇപ്പോൾ ഏറ്റവും അനുയോജ്യമായ സമയമാണ് സ്വർണം മേടിക്കാൻ.

ഒരു പവൻ സ്വർണത്തിന് 720 രൂപ ഇന്നും കുറഞ്ഞു.

ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു.

ഇതോടെ സ്വർണവില 54000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്.

തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.

മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്.

എന്തായാലും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സ്വർണവില കുറഞ്ഞിരിക്കുകയാണ്.

Leave a Reply

spot_img

Related articles

ഇന്ത്യയുടെ മിസൈല്‍ മാന്‍റെ ജീവിതം സ്ക്രീനിലേക്ക്; അബ്ദുള്‍ കലാം ആകാന്‍ ധനുഷ്

ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിൻ്റെ ജീവിതം സിനിമയാകുന്നു. കലാമായി സിനിമയില്‍ എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. ഓം...

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ്...

കുറച്ചത് 45.7 കിലോ ഭാരം, കുറഞ്ഞ ഓരോ കിലോയ്ക്കും 300 ദിർഹം സമ്മാനം, യുഎഇയിൽ നടന്ന ചലഞ്ചിൽ വിജയി ഇന്ത്യക്കാരൻ

യുഎഇയിലെ റാസൽഖൈമയിൽ നടത്തിയ ശരീര ഭാരം കുറയ്ക്കാനുള്ള ചലഞ്ചിൽ ഇന്ത്യക്കാരൻ വിജയിയായി. 31കാരനായ അമൃത് രാജ് ആണ് തന്റെ ശരീരഭാരത്തിൽ നിന്ന് 45.7 കിലോ...

കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; മലയാളി യാത്രക്കാരിക്ക് പരിക്ക്

ശക്തമായ കാറ്റും മഴയിലും ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റതെന്ന് ബന്ധുക്കൾ അറിയിച്ചു....