സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞു നിൽക്കുക ആയിരുന്നു.
എന്നാൽ ആഭരണപ്രേമികൾക്ക് തിരിച്ചടി ആകുകയാണ് ഇന്നത്തെ സ്വർണവില. ഇന്ന് സ്വർണവില ഉയർന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്.
ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6665 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5540 രൂപയായി.
വെള്ളിയുടെ വില കുത്തനെ ഉയർന്നു. മൂന്ന് രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 100 രൂപയാണ്. ഇനി സ്വർണവില കുറയുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.