ആഭരണപ്രേമികൾക്ക് വീണ്ടും തിരിച്ചടിയാകുകയാണ് സ്വർണവില.
ഇന്ന് സ്വർണവില ഉയർന്നു.
560 രൂപയാണ് പവന് വർധിച്ചത്.
ഇതോടെ വില വീണ്ടും 53,000 ത്തിന് മുകളിലെത്തി.
ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,440 രൂപയാണ്.
ഈ മാസം ആദ്യമായാണ് സ്വർണവില ഉയരുന്നത്.
എന്താണ് എങ്കിലും ഇനിയും സ്വർണവില കുറയുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.