യാക്കോബായ സുറിയാനി സഭയുടെ തലവൻ, കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. പുത്തൻ കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ വൈകിട്ട് നാലുമണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും കബറടക്കം. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാർമികത്വത്തിലായിരിക്കും ചടങ്ങുകൾ. പാത്രിയാർക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യു.കെ ആർച്ച് ബിഷപ്പുമാർ ശുശ്രൂഷകളിൽ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ ഇന്ന് ആദരാഞ്ജലി അർപ്പിക്കാൻ സഭാ ആസ്ഥാനത്തെത്തും.