ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ഭക്തജന സഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ് തലസ്ഥാനം

തിരുവനന്തപുരത്തെങ്ങും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു.രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും.കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരൻ നമ്ബൂതിരി ശ്രീകോവിലില്‍നിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെമ്ബാടും അടുപ്പുകള്‍ നിരന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാർക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നി‍‍ർദേശിച്ചു.

Leave a Reply

spot_img

Related articles

തോമസ് കെ. തോമസ് എൻസിപി യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. നേതാക്കളുടെ പടലപിണക്കങ്ങൾ മൂലം ഏറെ അനശ്ചിതത്വത്തിലായിരുന്ന പാർട്ടിയുടെ, അധ്യക്ഷസ്ഥാനത്തേക്ക് മന്ത്രി എ.കെ...

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ...

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ...

കാട്ടുപോത്തിന്റെ ചവിട്ടേറ്റ് തോട്ടം തൊഴിലാളിക്ക് പരുക്ക്

കാട്ടുപോത്തിന്റെ ചവിട്ടേറ്റു തോട്ടം തൊഴിലാളിക്കു ഗുരുതരമായി പരുക്കേറ്റു.മൂന്നാർ നയമക്കാട് കടലാർ എസ്‌റ്റേറ്റിൽ ഫാക്ട‌റി ഡിവിഷനിൽ പി ഷൺമുഖവേൽ (56) ആണു പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച്...