വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി ഇന്നാണ് (ജൂണ്‍ 21). 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്കാണ് അർഹത. ഉടൻ ഉപതിെരഞ്ഞെടുപ്പുനടക്കുന്ന 50 വാർഡുകള്‍ ഉള്‍പ്പെടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്.

തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധിക്കാം. പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം.

അപേക്ഷകര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോറം നമ്പര്‍ നാലിലും തിരുത്തലുകള്‍ക്ക് ഫോറം നമ്പര്‍ ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥലമാറ്റത്തിന് ഫോറം നമ്പര്‍ ഏഴിലും sec.kerala.gov.in ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷകന് ഹിയറിങ് നോട്ടീസ് ലഭിക്കും.

അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ആക്ഷേപമുള്ള പരാതികള്‍ സംബന്ധിച്ച്‌ ഫോറം നമ്പര്‍ അഞ്ചില്‍ ഓണ്‍ലൈനായി ആക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പ്രിന്റ്‌ഔട്ടില്‍ ഒപ്പ് വെച്ച്‌ നേരിട്ടോ, തപാല്‍ മുഖേനയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (നഗരസഭാ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍) ലഭ്യമാക്കണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഫോറം നമ്പര്‍ അഞ്ചില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍ മാര്‍ഗമോ ലഭിക്കുന്ന ആക്ഷേപങ്ങള്‍ സ്വീകരിച്ച്‌ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ യൂസര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും. രജിസ്‌ട്രേഷന്‍ നടത്താതെ ഫോറം അഞ്ചില്‍ ലഭിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആക്ഷേപകനും ആക്ഷേപമുള്ളയാള്‍ക്കും തീയതി രേഖപ്പെടുത്തി ഹയറിങ് നോട്ടീസ് നല്‍കും.

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും ലഭിക്കുന്ന അപേക്ഷകള്‍, ആക്ഷേപങ്ങള്‍ പരിശോധിച്ച്‌ ജൂണ്‍ 29 നകം തുടര്‍നടപടി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഓരോ പരാതികളിലുമുള്ള തീരുമാനം രേഖാമൂലം ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കും. തീര്‍പ്പാകുന്ന പരാതികള്‍ അതത് ദിവസം ഇആര്‍എംഎസ്‌പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...