പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

പാലിയേക്കര ടോൾ പിരിവ് വിലക്കികൊണ്ടുള്ള ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി.ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് തുടരാൻ കോടതി നിർദേശം നൽകിയത്.ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി നൽകിയ ഹർജിയിൽ ആണ്
കോടതി ഉത്തരവ്.ടോൾ പിരിവ് പുനരാരംഭിക്കുന്ന വിഷയത്തിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേശീയ പാത അതോറിറ്റിയുടെ ഹർജി പരിഗണിക്കവേ റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിവരം തേടി.ആകെ 60 കിലോമീറ്റർ റോഡിനാണ് ടോൾ പിരിക്കുന്നത്. എന്നാൽ ഈ ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എ.ജി അറിയിച്ചത്.റോഡിൽ എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു.അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടർ മറുപടി നൽകി.ഓൺലൈനായാണ് തൃശൂർ കളക്ടർ ഹൈക്കോടതിയിൽ ഹാജരായത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...