പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഇന്ന് മുതല്‍ ടോള്‍ ഈടാക്കും.5 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്നവർക്ക് മാത്രമാകും ഇനി മുതല്‍ സൗജന്യമെന്നാണ് പുതിയ തീരുമാനം. 6 സമീപ പഞ്ചായത്തിലുള്ളവർക്ക് 340 രൂപക്ക് പ്രതിമാസ പാസ് അനുവദിക്കും. പാസ് എടുക്കാൻ ഈ മാസം അവസാനം വരെ സമയം നല്‍കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ടോള്‍ പിരക്കാനുള്ള നീക്കം തടയുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതിഷേധത്തില്‍ സംഘർഷ സാധ്യതയുണ്ട്.