ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു; ആളപായമില്ല

മട്ടന്നൂർ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുകുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു.ആളപായമില്ല. നാല്‍പത്തി രണ്ട് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.വയനാട്ടില്‍ നിന്നും രാത്രിയോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിനായി കണ്ണൂര്‍ വിമാനത്താളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ശിവപുരത്ത് എത്തും മുമ്പാണ് ബസിന് പുറത്ത് വശത്ത് തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്.പിന്നാലെ ഉറങ്ങിക്കിടന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയും പുറത്തിറക്കുകയുമായിരുന്നു. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അടക്കം പുറത്തേക്ക് എത്തിച്ചു.പിന്നാലെ ബസില്‍ തീപടരുകയും പൂര്‍ണമായും നശിക്കുകയും ചെയ്തു.ആദ്യഘട്ടത്തില്‍ നാട്ടുകാരും പിന്നീട് മട്ടന്നൂര്‍, കൂത്തുപ്പറമ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...