ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കുടിയേറ്റത്തിന്റെ കഥയുമായി ടൂറിസ്റ്റ് ഫാമിലി

അബിഷൻ ജീവിന്ദിന്റെ സംവിധാനത്തിൽ ശശികുമാറും, സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ടൂറിസ്റ്റ് ഫാമിലിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയിലറിന് 5 മണിക്കൂറിനുള്ളിൽ 6 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാനായിട്ടുണ്ട്.തമിഴ്‌നാട്ടിലേക്ക് സാഹസികമായി കുടിയേറുകയും, രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ശ്രീലങ്കൻ പൗരർ ആണെന്ന രഹസ്യം മറച്ചു വെച്ചുകൊണ്ടാണ് കുടുംബം ജീവിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. ട്രെയ്‌ലറിൽ ഇവരുടെ ശ്രീലങ്കൻ തമിഴ് കേട്ട് മലയാളികൾ ആണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തെറ്റിദ്ധരിക്കുന്നതും കാണാം.ആവേശം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും ‘കാത്ത് വാക്കിലെ രണ്ട കാതൽ’ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബാലതാരം കമലേഷും ടൂറിസ്റ്റ് ഫാമിലിയിൽ ശശികുമാറിന്റെയും സിമ്രാന്റെയും മക്കളായി അഭിനയിക്കുന്നുണ്ട്.അടുത്തിടെ ഒരു പുരസ്‌ക്കാര നിശയിൽ ‘താൻ പ്രായമുള്ള വേഷങ്ങൾ ചെയ്യുന്നതിനെ മറ്റൊരു നടി കളിയാക്കിയെന്ന്’ സിമ്രാൻ വെളിപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.ഭരത്ത് വിക്രമൻ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദൻ വിശ്വനാഥൻ ആണ്. മില്യൺ ഡോളർ സ്റ്റുഡിയോസ്, എം.ആർ.പി എന്റര്ടെയ്ന്മെന്റ്സ് എന്നീ ബാനറുകളിൽ നസ്രത്ത് പസിലിയൻ, മഗേഷ് രാജേഷ് പസിലിയൻ, യുവരാജ് ഗണേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷോൺ റോൾഡൻ ഈണമിട്ട ടൂറിസ്റ്റ് ഫാമിലിയിലെ മുഗൈ മഴൈ, ആച്ചാലേ എന്നെ ഗാനങ്ങൾ ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും.

Leave a Reply

spot_img

Related articles

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന്‍ പൗരന്മാര്‍ 48...

സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം; കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആണ് യോഗം നടക്കുക. നാളെയാണ് യോഗം നടക്കുക....

ഇത് വെറും ക്ഷീണമാകില്ല, ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലെന്ന മുന്നറിയിപ്പാകാം

സകല സമയത്തുമുള്ള ക്ഷീണവും ഏകാഗ്രതയില്ലായ്മയും ഉന്മേഷക്കുറവും ശ്രദ്ധിക്കാതെ തള്ളിക്കളയാന്‍ വരട്ടെ. ഇത് നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലെന്ന മുന്നറിയിപ്പാകാം. ക്ഷീണവും മാനസികമായി തളര്‍ന്ന (...

സെര്‍ച്ചിലെ കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ

വെബ് സേര്‍ച്ചിംഗ് വിപണിയിലെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാനും മത്സരം പ്രോത്സാഹിപ്പിക്കാനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശത്തിന് പിന്നാലെ ഗൂഗിള്‍ ക്രോം വാങ്ങാന്‍ സന്നദ്ധത അറിയിച്ച്...