പൊന്മുടിയിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും

വേനൽമഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടി അടച്ചിട്ടിരിക്കുകയായിരുന്നു. ആ നിയന്ത്രണത്തിൽ ഇളവ് വന്നിരിക്കുകയാണ്.

പൊന്മുടിയിൽ ഇന്ന് മുതൽ പ്രവേശനം അനുവദിക്കും. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും.

കടുത്ത ചൂടിൽ വരണ്ടുപോയ പൊന്മുടിയിൽ സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ മഴ പെയ്ത് കോടമഞ്ഞും പച്ചപ്പും എല്ലാം തിരികെ വന്നതോടെ വീണ്ടും സന്ദർശകരുടെ ഒഴുക്ക് തുടങ്ങി.

പക്ഷേ മഴ ശക്തമായപ്പോള്‍ മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ സാധ്യത കാരണം കഴിഞ്ഞ ആഴ്ച പൊന്മുടി അടയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെയാണ് പൊന്മുടി തുറക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും മഴ കനത്തതോടെ വരും ദിവസങ്ങളിൽ വീണ്ടും അടച്ചേക്കും.

എന്തായാലും, വിനോദ സഞ്ചാരികൾക്ക് സന്തോഷമായാണ് ഇത്തരമൊരു വാർത്ത വന്നിരിക്കുന്നത്. ഇതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്താനാണ് സാധ്യത.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...