റിയാദ് : സന്ദർശക വിസയിൽ സൗദിയിലുള്ളവർക്ക് ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശനവും,താമസവും വിലക്കി ആഭ്യന്തര മന്ത്രാലയം.
മെയ് 23 മുതൽ ജൂൺ 21 വരെയുള്ള ഒരു മാസത്തേക്കാണ് വിലക്ക്.
സന്ദർശക വിസ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റ് ആയി കരുതാനാവില്ലെന്നും,നിയമലംഘനം നടത്തുന്നവർക്ക് നേരെ കനത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നുസ്‌ക് ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റുകൾ നൽകുന്നതും നിർത്തലാക്കി.
ഹജ്ജ് കർമങ്ങൾക്ക് ശേഷം മാത്രമേ ഇനി ഉംറക്ക് ഉള്ള പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ
മക്കയിലെ തിരക്ക് നിയന്ത്രണത്തിനും,പ്രയാസരഹിതമായ ഹജ്ജ് നിർവ്വഹണത്തിനും വേണ്ടിയാണ് നിയമം കർശനമാക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം അനധികൃത ഹജ്ജ് സ്ഥാപനങ്ങളെ പിടികൂടാനും,മക്കയുടെ പ്രവേശന കവാടങ്ങൾ കർശന പരിശോധനകൾ നിർവ്വഹിക്കാനും തീരുമാനമായിട്ടുണ്ട്.