ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തരപ്രമേയം അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തില്‍
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രത്രികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സ്പീക്കര്‍.
പ്രതികള്‍ക്ക് ശിക്ഷയിളവ് നല്കാന്നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്നാണ് അടിയന്തരപ്രമേയ നോട്ടീസ് തള്ളിയത്.
ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സര്‍ക്കാര്‍ പറയേണ്ടത് എങ്ങനെ സ്പീക്കര്‍ പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു. അതേസമയം ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെെക രമ ഗവര്ണറെകാണും.
കോടതി വിധിക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജയിൽ അധികൃതരുടെ ഭാഗത്തെ വീഴ്ചയെന്ന് സർക്കാരും , ആഭ്യന്തരവകുപ്പില്‍ നിന്നുള്ള നിർദേശപകാരമാണ് ശിക്ഷ ഇളവ് ശുപാർശയെന്ന് ജയിൽ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നു. സർക്കാർ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ല.