പാളയം മാർക്കറ്റ് നഗരത്തില്‍നിന്ന് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടന വേളയില്‍ കോഴിക്കോട് നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് വ്യാപാരികളുടെ സമരം. നഗരത്തില്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന മാർക്കറ്റ് സൗകര്യങ്ങള്‍ കുറവെന്ന പേരിൽ മാറ്റുന്നതിന് എതിരെയാണ് സമരം. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെ സമര രംഗത്തുണ്ട്.
കോർപ്പറേഷന്റെ അധീനതയിലുള്ള മാർക്കറ്റിനെ ഒഴിപ്പിച്ച് അവിടെ വൻ കമേഷ്യല്‍ കോംപ്ലക്‌സുകള്‍ നിർമ്മിക്കാനുള്ള ലക്ഷ്യമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്തുവന്നാലും പാളയം മാർക്കറ്റില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് പ്രതിഷേധ സമരക്കാർ വ്യക്തമാക്കുന്നത്.

