തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം: വൈക്കം നഗരത്തിൽ ഗതാഗത ക്രമീകരണം

വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടു വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച (ഡിസംബർ 12) രാവിലെ 9 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്നും എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും തോട്ടുവക്കം, തെക്കേനട, കിഴക്കേനട, ദളവാക്കുളം, ലിങ്ക് റോഡ് തെക്കേ അറ്റം, വടക്കേഅറ്റം

എറണാകുളം,തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുളിംചുവട്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി പോകണം.

വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന സർവീസ് ബസുകൾ തോട്ടുവക്കം പാലം കടന്ന് ദളവാക്കുളം ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകണം.

ടി.വി പുരത്തുനിന്നും വരുന്ന സർവീസ് ബസുകൾ ദളവാക്കുളം ബസ സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകണം.

കോട്ടയം,എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ വലിയ കവലയിലെ മുഖ്യമന്ത്രിമാരുടെ പരിപാടിക്ക് ശേഷമുള്ള സമയം വലിയകവല, കൊച്ചുകവല വഴി ബന്ധപ്പെട്ട സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരികെപോകണം.

എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ( സർവീസ് ബസുകളും, പരിപാടിക്ക് വരുന്ന വാഹനങ്ങളും ഒഴികെയുള്ളവ ) പുത്തൻകാവ് ഭാഗത്ത് നിന്നും കാഞ്ഞിരമറ്റം, തലയോലപ്പറമ്പ് വഴി പോകണം.

പന്ത്രണ്ടാം തീയതി രാവിലെ 9 മണി മുതൽ 11 മണി വരെയുള്ള സമയത്ത് പൂത്തോട്ട ഭാഗത്തു നിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ ) ടോൾ ജംഗ്ഷനിൽനിന്നു തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകണം.പന്ത്രണ്ടാം തീയതി രാവിലെ 8 :30 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ വെച്ചൂർ,ആലപ്പുഴ ഭാഗത്ത് നിന്നും എറണാകുളം, തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) ഇടയാഴത്തുനിന്നും തിരിഞ്ഞ് അച്ഛൻ റോഡ് വഴി പോകേണ്ടതാണ്.

പന്ത്രണ്ടാം തീയതി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ളസമയത്ത് കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്,പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) തലപ്പാറ- കാഞ്ഞിരമറ്റം വഴി പോകേണ്ടതാണ്.

ഗതാഗത ക്രമീകരണം നടത്തിയിട്ടുള്ള റോഡുകളിലെ ഇരുവശങ്ങളിലും, വലിയ കവല, വടക്കേനട, പടിഞ്ഞാറേനട, ബോട്ട് ജെട്ടി, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട ഭാഗങ്ങളിലേക്കുള്ള റോഡുകളിലെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു.

വൈക്കത്ത് ഡിസംബർ പന്ത്രണ്ടാം തീയതി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ.വെച്ചൂർ ഭാഗത്തുനിന്ന് ബീച്ച് പരിപാടിനടക്കുന്ന സ്ഥലത്തേക്ക് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈക്കം ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, വൈക്കം ആശ്രമം സ്‌കൂൾ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

എറണാകുളം ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങൾ വലിയകവല, കെഎസ്ആർടിസി സ്റ്റാൻഡുകൾക്കിടയിലുള്ള റോഡ് സൈഡുകളിൽ സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ വൈറ്റ് ഗേറ്റ് ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറു റോഡിലൂടെ കടന്ന് വർമ്മ പബ്ലിക് സ്‌കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.വൈക്കം കിഴക്കേ നടയിൽ ലിങ്ക് റോഡ് ജംഗ്ഷനും, അയ്യർകുളങ്ങര ജംഗ്ഷനുമിടയിൽ വാഹനപാർക്കിങ്ങിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.

അയ്യർകുളങ്ങരക്ക് സമീപമുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിച്ചുവരുന്ന ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. ഇതുകൂടാതെ വാഹന പാർക്കിങ്ങിനായി ഏർപ്പെടുത്തിയിരിക്കുന്ന മറ്റ് സ്ഥലങ്ങൾ.

എറണാകുളത്ത് നിന്ന് പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ.

*നാഗമ്പൂഴി മനയുടെ എതിർവശം
*ഉദയനാപുരം അമ്പലത്തിന്റെ ഗ്രൗണ്ട്
*ചിറമേൽ ഓഡിറ്റോറിയം ഗ്രൗണ്ട്
*നാനാടം ആതുരാശ്രമം സ്‌കൂൾ ഗ്രൗണ്ട്*കൂട്ടുമ്മേൽ സ്‌കൂളിന് സമീപം
*സാരംഗി യാർഡിന് എതിർവശം.
*മറവൻതുരുത്ത് സ്‌കൂൾ ഗ്രൗണ്ട്.
*കാട്ടിക്കുന്ന് മോസ്‌ക് ഓഡിറ്റോറിയം
*പഞ്ഞിപ്പാലത്തിന്റെ പടിഞ്ഞാറ് വശം.
*പഞ്ഞിപ്പാലത്തിന്റെ കിഴക്കുവശം
കോട്ടയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ.
*ചാലപ്പറമ്പ് ഗ്രൗണ്ട്.
*വല്ലകം സെൻമേരിസ് സ്‌കൂൾ ഗ്രൗണ്ട്.
*വടയാർ ക്ഷേത്ര മൈതാനം.
*വടയാർ മാർസ്ലീബ സ്‌കൂൾ.
*പുളിംചുവട് യാർഡ്.
*ചക്കുങ്കൽ ഓയിൽ മിൽ ഗ്രൗണ്ട്.
*ചക്കുങ്കൽ ഓയിൽ മില്ലിന് എതിർവശം.
*വല്ലകം അരീക്കുളങ്ങര ക്ഷേത്രമൈതാനം.

ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ.
*ആർ.ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ട് വാഴമന
*വൈക്കം ചർച്ച് ഗ്രൗണ്ട്.
*മൂത്തേടത്ത് കാവ് ക്ഷേത്ര മൈതാനം
*ചെമ്മനത്തുകര ക്ഷേത്ര മൈതാനം
*ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളി. ചർച്ച്
*കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗ്രൗണ്ട്.
*ഹെറിറ്റേജ് ഹോട്ടൽ പ്ലാസ ഗ്രൗണ്ട്.
*പള്ളിയാട് എസ്.എൻ.യു.പി സ്‌കൂൾ.
*ഉല്ലല എൻ.എസ്.എസ് സ്‌കൂൾ ഗ്രൗണ്ട്
*ഉല്ലല ചർച്ച് ഗ്രൗണ്ട്.
*കൊതവറ കോളേജ്.
*കൊതവറ ചർച്ച്.
*കോൺവെന്റ് സ്‌കൂൾ.
*മൂത്തേടത്ത്കാവ് അമല സ്‌കൂൾ.
*തോട്ടുവക്കം ഇൻലാൻഡ് വാട്ടർയാർഡ്.
*പൈനുങ്കൽ നോർത്ത് സൈഡ്.
*എസ്.എസ് ബാറ്ററി ഷോപ്പിന് എതിർവശം.
*വാഴമന ഫയർ സ്റ്റേഷന് സമീപം
*മൂത്തേടത്ത്കാവ് ആറാട്ട് കടവ് ഗ്രൗണ്ട്*ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്.
*ലിങ്ക് റോഡ് തെക്കുവശം.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...