കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് ഞായർ രാവിലെ 11.45 ഓടെ പാളം തെറ്റിയത്.കട്ടക്ക് ജില്ലയിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സി പി ആർ ഒ അശോക് കുമാർ മിശ്ര അറിയിച്ചു.എൻഡിആർഎഫും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു.