ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ നിനദം 2024 പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷത വഹിച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും കഴിവുകള്‍ വികസിപ്പിക്കാനുള്ള ഇടം സൃഷ്ടിക്കാനും സാമൂഹ്യ പദവിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുമായി മറ്റു വകുപ്പുകളുടെയും വിവിധ സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ടോക്ക് ഷോയില്‍ കോന്നി എംഎം എന്‍എസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി. പ്രൊഫസര്‍ പ്രീത കൃഷ്ണന്‍ മോഡറേറ്ററായി.