ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍

പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്ബ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാർ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ഗണേഷ് കുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

ഒരു മന്ത്രിക്ക് പരമാവധി 25 പേരെയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താവുന്നത്. ആദ്യം പുറത്തിറക്കിയത് ഗണേഷ്‌കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവായിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി ഇപ്പോഴത്തെ ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...

കുതിച്ചു കയറി കുരുമുളകിന്റെ വില

സംസ്ഥാനത്ത് കുരുമുളക് വില കുതിച്ച് കയറുന്നു. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 715 കടന്നു. 2014ൽ കുരുമുളക് വില 740ൽ എത്തിയിരുന്നു.ഇപ്പോഴത്തെ കുതിപ്പ്...