കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആർടിസി ഇടിച്ചത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പതോളം വിദ്യാർഥികൾ അപകടം നടക്കുമ്പോൾ ബസ്സിലുണ്ടായിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പോലീസിന വിലയിരുത്തൽ.

