ഇരുചക്ര വാഹനത്തില്‍ 800 ഗ്രാം ഉണക്കകഞ്ചാവ് കടത്തിയതിന് പാലക്കാട് വെണ്ണക്കര കനാല്‍ വരമ്പ് ദേശത്ത് നൂറണിയില്‍ മുജീബ് റഹ്മാന്‍ (54) എന്നയാളെ ഒരു ദിവസം തടവിനും 7000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍. അനിതയാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവിനും ശിക്ഷിച്ചു. 2019 ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം.
പാലക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടറും ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളും നടത്തിയ വാഹന പരിശോധനക്കിടെ കാണിക്കമാത കോണ്‍വെന്റ് സ്‌കൂളിനു സമീപത്തുനിന്ന് പ്രതിയുടെ ഇരുചക്ര വാഹനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ സഞ്ചിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.