തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തും: പി എസ് പ്രശാന്ത്

വിഷുവിനോട് അനുബന്ധിച്ച്‌ സംഗമം നടത്തുമെന്നും അമ്ബതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞുകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അയ്യപ്പ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ വിഷുവിന് പുറത്തിറക്കും. റിക്കാർഡ് വര്‍ധനയാണ് ഇത്തവണ ശബരിമല വരുമാനത്തില്‍ ഉണ്ടായത്. ആകെ 440 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാർ 86 കോടി രൂപ അധികമാണ് ഇത്. 55 ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. ശബരിമല റോപ് വേ പദ്ധതിക്ക് രണ്ടാഴ്ച്ചയ്ക്കകം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടുമെന്നും മാർച്ചില്‍ പദ്ധതിക്ക് തറക്കല്ലിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പൂജ സാധനങ്ങൾ വിൽക്കുന്ന കട, അകത്തെ ‘പുകയില’ കച്ചവടം കയ്യോടെ പിടികൂടി

തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി...

വിദ്യാർത്ഥിയെ മദ്യം നല്കി മർദ്ദിച്ചതായി പരാതി

അടൂരിൽ ഏഴംകുളം സ്വദേശിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നല്കി മർദ്ദിച്ചതായി പരാതി.രണ്ടാം തീയതി രാത്രി 9 ന്...

ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണം :ഹൈക്കോടതി

വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച്...

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച്...