പൂര്‍ണ നഗ്നയായി ഗ്രാമി അവാര്‍ഡിനെത്തി; കാന്യേ ബെസ്റ്റിനെയും ഭാര്യയെയും പുറത്താക്കി

ലോക പ്രശസ്ത അവാർഡ് പരിപാടിയായ 67ാമത് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ഗായകന്‍ കാന്യേ ബെസ്റ്റിനെയും ഭാര്യ ബയാങ്ക സെന്‍സോറിയെയും അധികൃതർ പുറത്താക്കിലൊസാഞ്ചലസില്‍ നടന്ന ചടങ്ങില്‍ ഫോട്ടോ ഷൂട്ടിനിടെ പൂര്‍ണനഗ്നയായാണ് ബയാങ്ക സെന്‍സോറി പ്രത്യക്ഷപ്പട്ടത്. ഇതിന് പിന്നാലെ ഇരുവരെയും സംഘാടകര്‍ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.അതേസമയം ക്ഷണിക്കപ്പെടാതെയാണ് ഇരുവരും അഞ്ചംഗസംഘത്തിനൊപ്പം അവാര്‍ഡ് ദാന ചടങ്ങിനെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കാന്യേ ബെസ്റ്റ് മികച്ച റാപ്പ് ഗാനത്തിനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. കാന്യേ കറുത്ത വസ്ത്രം ധരിച്ച്‌ എത്തിയപ്പോള്‍ ആയ ഭാര്യ ബയാങ്ക കറുത്ത കോട്ട് ധരിച്ചാണ് എത്തിയത്. എന്നാല്‍ റെഡ് കാര്‍പെറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നേരം കറുത്ത കോട്ട് മാറ്റി ബയാങ്ക പോസ് ചെയ്തു. പൂര്‍ണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം പോലും ധരിക്കാത്ത ബയാങ്കയുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചുതങ്ങള്‍ കണ്ട ഏറ്റവും മോശം കാഴ്ചയാണിതെന്നാണ് പല ആരാധകരുടെയും പ്രതികരണം. ഇത് ക്രിമിനല്‍ നടപടിയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ സ്ഥലത്തുള്ളപ്പോള്‍ ഇങ്ങനെ ചെയ്യാന്‍ അവർക്ക് എങ്ങനെ കഴിയുമെന്ന് ചിലര്‍ ചോദിക്കുന്നു. അതേസമയം കാന്യേ ബെസ്റ്റ് ജനശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുമെന്നായിരുന്നു ചിലരുടെ പ്രതികരണം

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...