ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഹരിതാഭമാക്കാനൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായിട്ടാണിത്. ജൂൺ അഞ്ചിന് വിപുലമായ പരിപാടികൾ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡിന്റെ 600 പ്രധാന ക്ഷേത്രങ്ങളിലെ ഭൂമിയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകളും അമ്പലങ്ങളിൽ പൂക്കൾക്കുവേണ്ടിയുള്ള ചെടികളും നട്ട് പിടിപ്പിക്കും.

തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉള്ളൂർ ഗ്രൂപ്പിലെ ബാലസുബ്രഹ്മണ്യം ക്ഷേത്രത്തിൽ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ ആലപ്പുഴയിലെ മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രവളപ്പിലും ജി.സുന്ദരേശൻ കൊട്ടാരക്കര ഗ്രൂപ്പിലെ പട്ടാഴി ദേവീ ക്ഷേത്രഭൂമിയിലും ഫലവൃക്ഷ തൈകൾ നടും.

വിവിധ കേന്ദ്രങ്ങളിൽ തൈ നടീലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് ബോർഡ് അംഗങ്ങൾ, ദേവസ്വം ബോർഡിലെ ഉദ്യോസ്ഥർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാർ എന്നിവർ ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും പരിപാലനം കൂടി ഉറപ്പാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർ അവരുടെ കീഴിലുള്ള പ്രധാന അമ്പലങ്ങളിൽ വൃക്ഷ തൈകളും ചെടികളും നടും.

20 ദേവസ്വം ഗ്രൂപ്പുകളിലെ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർ അമ്പലങ്ങളിലും ദേവസ്വം ഓഫീസ് വളപ്പിലും വൃക്ഷ തൈകൾ നടുന്നുണ്ട്.

ക്ഷേത്രങ്ങളിൽ ചുമതലയുള്ള സബ് ഗ്രൂപ്പ് ഓഫീസർമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവരും ക്ഷേത്ര സ്ഥലങ്ങളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നുണ്ട്.

രാവിലെയും വൈകുന്നേരവും ഓരോരോ അമ്പലമുറ്റങ്ങളിലും തൈകൾ നടും.

ദേവസ്വം മരാമത്ത് വിഭാഗം ചീഫ് എഞ്ചീനിയറുടെ മേൽ നോട്ടത്തിൽ ആറ് എക്സിക്യൂട്ടീവ് എഞ്ചീനിയർമാർ, 20 അസിസ്റ്റന്റ് എഞ്ചീനിയർമാർ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നടുന്നുണ്ട്.

ജൂൺ 6, 7 തീയതികളിൽ ദേവസ്വം ബോർഡിന്റെ ബാക്കിയുള്ള ക്ഷേത്രങ്ങളിലും ഫലവൃക്ഷതൈകളും തുളസി, തെറ്റി എന്നിങ്ങനെയുള്ള ചെടികളും നട്ടുപിടിപ്പിക്കും.

പമ്പ, ശബരിമല ക്ഷേത്ര അങ്കണത്ത് മാസപൂജയ്ക്ക് നട തുറക്കുന്ന സമയത്ത് തൈകൾ നടും.

അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെയും കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പങ്കാളിത്തതോടെയാണ് വിവിധ അമ്പലങ്ങളിൽ തൈ നടീൽ സംഘടിപ്പിച്ചിരിക്കുന്നത്.

തെങ്ങ്, കമുക്, ക്ഷേത്രങ്ങളിലെ പൂജാപുഷ്പങ്ങളായ തെറ്റി, തുളസി, ചെമ്പരത്തി എന്നിവയുടെ തൈകളുമാണ് പ്രധാനമായും നട്ടുപിടിപ്പിക്കുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...