തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം വീണു

തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ഉഗ്ര ശബ്ദത്തോടെയാണ് മരം വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്. ഓട്ടോറിക്ഷ മരത്തിനടിയിൽ പെട്ടിട്ടുണ്ട്.

കനത്ത മഴയിൽ ആലുവ നഗരത്തിൽ കനത്ത വെള്ളക്കെട്ടുണ്ടായി.

പുളിഞ്ചുവട് എറണാകുളം റോഡിൽ വെള്ളം കയറി.

പരിസരത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് നങ്കൂരമിട്ട ബോട്ട് തകർന്നു. പൊട്ടി കാർത്തിക എന്ന ബോട്ടാണ് കനത്ത കാറ്റിൽ തകർന്നത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാലിൻ്റെ കൊമ്പ് പൊട്ടിവീണു.

രാവിലെ 9 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പതിച്ചത്.

വൈദ്യുതി ലൈൻ പൊട്ടി, ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

അഗ്നി രക്ഷാ സേന എത്തി മരകൊമ്പ് മുറിച്ചു മാറ്റി.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...