ആദിവാസി സമൂഹം സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ ഉടമകൾ-മന്ത്രി കെ.രാജൻ

സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ ഉടമകളാണ് ആദിവാസി സമൂഹമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ജീവി ത ശൈലിയും കാർഷിക പാരമ്പര്യവും നിലനിർത്തുന്ന ഇവരുടെ വിദ്യാഭ്യസ ആരോഗ്യ,ക്ഷേമ പ്രവർത്തനങ്ങൾ മികച്ചതാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പട്ടിക വർഗ യുവജന വിനിമയപരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു.
പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ മുഖ്യാഥിതി ആയിരുന്നു. നെഹ്റു യുവ കേന്ദ്ര
സംഗതൻസ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ സ്വാഗതവും സച്ചിൻ നന്ദിയും പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ,യുവജന കാര്യ കായിക മന്ത്രാലയംമേരാ യുവ ഭാരത് , നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഫെബ്രുവരി 9 വരെ തിരുവനന്തപുരം കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്റ റിലാണ് സംഘടിപ്പിക്കുന്നത്.

ഒഡിഷ , ചണ്ഡീഗഡ് ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വികസന രംഗത് പിന്നോക്കം നിൽക്കുന്ന ജില്ലകളിലെ യുവതി യുവാകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.ഒരാഴ്ച നീണ്ടു നിൽകുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക്കേരള നിയമസഭ, വിക്രംസാരാഭായ് സ്പേസ് 0സെൻ്റർ, ടെക്‌നോ പാർക്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, വിഴിഞ്ഞം പോർട്ട് എന്നിവയില് പഠന യാത്രയൂം
കോവളംബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...