പൊലീസ് സ്റ്റേഷന് സമീപം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ആദിവാസി യുവാവ് മരിച്ചു

പൊലീസ് സ്റ്റേഷന് സമീപം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ആദിവാസി യുവാവ് ആശുപത്രിയിൽ മരിച്ചു .പുനലൂർ പിറവന്തൂർ കുരിയോട്ടുമല ആദിവാസി ഉന്നതിയിലെ താമസക്കാരനും കുളത്തൂപ്പുഴ മറവൻചിറ സ്വദേശിയുമായ സുരേഷ് (36) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 10.30ഓടെ പുനലൂർ പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം.

ഭാര്യയുമായുള്ള കുടുംബ പ്രശ്‌നത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതനുസരിച്ച് എത്തിയതായിരുന്ന സുരേഷ് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ദേഹത്ത് തീ ആളിപടരുന്ന നിലയിൽ സ്റ്റേഷനിലേക്ക് ഓടിക്കയറി. ഈ സമയം ഭാര്യ ചെല്ലമ്മയും (24) മക്കളും ബന്ധുക്കളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ആളുകൾ ബഹളം ഉണ്ടാക്കി. ഇതോടെ ജീപ്പ് കഴുകാൻ ശേഖരിച്ചുവച്ചിരുന്ന വെള്ള മൊഴിച്ചാണ് പൊലീസുകാർ തീകെടുത്തിയത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...